From c72d904a0723c179f772e05ac7743310031c4a8a Mon Sep 17 00:00:00 2001 From: Abraham Raji Date: Sat, 1 Aug 2020 10:25:02 +0530 Subject: Added a Malayalam Translation - Open letter to KITE: On the use of proprietary apps and services for online classes in schools --- md/news/proprietary-apps-in-schools.ml.md | 105 ++++++++++++++++++++++++++++++ 1 file changed, 105 insertions(+) create mode 100644 md/news/proprietary-apps-in-schools.ml.md (limited to 'md') diff --git a/md/news/proprietary-apps-in-schools.ml.md b/md/news/proprietary-apps-in-schools.ml.md new file mode 100644 index 0000000..5936ad6 --- /dev/null +++ b/md/news/proprietary-apps-in-schools.ml.md @@ -0,0 +1,105 @@ + + +# സ്കൂളുകളിലെ ഓണ്‍ലൈന്‍ ക്ലാസിനായി സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‍വെയറുകളും സേവനങ്ങളും ഉപയോഗിക്കുന്നത് സംബന്ധിച്ച് + +Original: https://fsf.org.in/news/proprietary-apps-in-schools/ + +വിവർത്തനം ചെയ്തത്: പൈറെറ്റ് പ്രവീൻ, അനസ് പുന്നൊട് +പുനരവലോകനം ചെയ്തത്: അരുൺ എം, ബീന പ്രദീപൻ + +To
+ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി
+കേരള സര്‍ക്കാര്‍ + +സാര്‍ + +കേരള സര്‍ക്കാര്‍ സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ സ്വീകരിക്കുന്നതില്‍ എന്നും രാജ്യത്തിന് മാതൃകയാണ്. സ്കൂളുകളില്‍ സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ +തെരഞ്ഞെടുത്തു കൊണ്ടാണ് ഇതിന് തുടക്കമിടുന്നത്. ഇക്കാര്യത്തിൽ കേരളത്തിലെ അധ്യാപക സമൂഹം കാണിച്ച നേതൃത്വവും എടുത്തു +പറയേണ്ടതാണ്. . + +കോവിഡ്-19 മഹാമാരിയുടെ സാഹചര്യത്തില്‍ വിദ്യാഭ്യാസം ഓണ്‍ലൈന്‍ ആകുമ്പോള്‍,[1](#fn-1) ഞങ്ങള്‍ കാണുന്നത് +സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‍വെയറുകള്‍ വിദ്യാഭ്യാസത്തിനായി പ്രചരിപ്പിക്കുന്നതാണ്. വിദ്യാഭ്യാസത്തിന് സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‍വെയര്‍ മാത്രം2 +ഉപയോഗിയ്ക്കാന്‍ കേരള സര്‍ക്കാർ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഓഫീസുകള്‍ ആവശ്യപ്പെടുന്നതായി ഔദ്യോഗിക രേഖകളിൽ നിന്ന് +ഞങ്ങള്‍ മനസ്സിലാക്കുന്നു[2](#fn-2). വാട്ട്സാപ്പ് പോലുള്ള സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറുകള്‍ പ്രചരിപ്പിയ്ക്കുന്നതിന് രണ്ട്‌ +പ്രശ്നങ്ങളുണ്ട്. ഇത് സര്‍ക്കാറിന്റെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നയത്തില്‍ നിന്നുള്ള പിറകോട്ട് പോക്കും ഒരു കുത്തക സ്ഥാപനത്തെ +പ്രചരിപ്പിയ്ക്കുന്നതുമാണ്. + +## വാട്ട്സാപ്പെന്ന കെണി + +അധികമാളുകളും വാട്ട്സാപ്പിന്റെ കെണികളെ പറ്റി ബോധവാൻമാരല്ല. സൗജന്യ സേവനം നൽകുന്നതും എല്ലാവരാലും +ഉപയോഗിക്കപ്പെടുന്നതുമായ ഒരു ആപ്പായിട്ടു മാത്രമെ വാട്ട്സാപ്പിനെ അവർ കാണുന്നുള്ളൂ. വാട്ട്സാപ്പ് ഉപയോഗിക്കുന്നതിലൂടെ അവർ +ചെയ്യുന്ന വിട്ടുവീഴ്ചകളെക്കുറിച്ചുള്ള ധാരണക്കുറവാണ് ഇതിനു ഒരു കാരണം . വാട്ട്സാപ്പ് ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ അത് +ശേഖരിക്കുകയും സംഭരിക്കുകയും, വിശകലനം നടത്തുകയും ചെയ്യുന്നു എന്ന കാര്യം അധികപേരും തിരിച്ചറിയാതെ പോകുന്നു. സ്വയം +നിർണയാവകാശം ഇല്ലാത്ത കുട്ടികളെ ഈ സോഫ്റ്റ്‌വെയർ ഉപയോഗിപ്പിക്കുന്നതിലൂടെ, സൗജന്യ സാമ്പിൾ കൊടുക്കുന്ന ലഹരി +മയക്കുമരുന്ന് കച്ചവടക്കാരനെപോലെ ഒരു വാണിജ്യ കുത്തകയ്ക്ക് ഭാവി ഉപഭോക്താക്കളെ സൃഷ്ടിച്ചു നൽകുന്ന പ്രവർത്തനമാണ് സർക്കാർ +നടത്തുന്നത്. അധ്യാപന ഉള്ളടക്കം വാട്ട്സാപ്പിലൂടെ കൈമാറ്റം ചെയ്യുന്നത് അത് ഉപയോഗിക്കാതെ മറ്റു മാർഗ്ഗങ്ങൾക്കു മുൻഗണന നൽകുന്ന +കുട്ടികളോടുള്ള വിവേചനമാണ്. ഫേസ്ബുക്കിന്റെ ഒരു അനുബന്ധ സോഫ്റ്റ്‌വെയറാണ് വാട്ട്സാപ്പ്‌,[3](#fn-3) +ഫേസ്ബുക്കാകട്ടെ, ഉപയോക്താവിന്റെ സ്വകാര്യതയെ4 പൂർണ്ണമായും അവഗണിക്കുന്നതിലും അനാസ്ഥയിലും കുപ്രസിദ്ധി നേടിയതതുമാണ് +[4](#fn-4). + +## ബദലുകൾ ലഭ്യമാണ് + +സർക്കാരിന്റെ വിവരവിനിമയ ആവശ്യങ്ങൾക്കായി https://quicksy.im പോലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയർ +പരിഗണിക്കേണ്ടതാണ്. ഇവ ഉപയോക്താവിന് വാട്ട്സാപ്പ് പോലെ തന്നെ തോന്നുന്നതും എന്നാൽ ഒരു കമ്പനിയുടെ മാത്രം +നിയന്ത്രണത്തിലല്ലാത്തതുമാണ്. ക്വിക്സി ആപ്പ് ഇൻസ്റ്റാൾ ചെയ്യ്തതിനു ശേഷം ഫോൺ നമ്പർ നല്കി അതിലേക്ക് വരുന്ന OTP യിലൂടെ +വെരിഫൈ ചെയ്യാവുന്നതാണ്. അപ്പോൾ ഫോണിലെ അഡ്രസ്സ് ബുക്കിലും5 ക്വിക്സി ഡയറക്ടറിയിലും ഉള്ള ഉപയോക്താക്കളെ അത് +കണ്ടെത്തും[5](#fn-5). ഒരു ക്വിക്സി ഉപയോക്താവിനു XMPP പ്രോട്ടോക്കോൾ ഉപയോഗിക്കുന്ന മറ്റ് എല്ലാ ആപ്പുകളും +സേവനങ്ങളും ഉപയോഗിക്കുന്നവരുമായി ആശയവിനിമയം നടത്താൻ കഴിയുന്നതാണ്. സംസ്ഥാന സർക്കാറിനു ആയാസരഹിതമായി +സ്വന്തം നിലയ്ക്കു സെർവർ സജ്ജീകരിച്ച് എല്ലാ കുട്ടികൾക്കും ഉപയോഗിക്കാനായി സൗകര്യമേർപ്പെടുത്താൻ കഴിയേണ്ടതാണ്. ക്വിക്സിക്കു +പുറമേ ഗവൺമെന്റിനു പരിഗണിക്കാവുന്ന അനേകം സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ കൂടിയുണ്ട്6[6](#fn-6). + +## മാനദണ്ഡങ്ങളും പരസ്പര പ്രവർത്തനക്ഷമതയും + +ഈമെയില്‍ സേവനങ്ങള്‍ക്കുപയോഗിയ്ക്കുന്ന SMTP പോലെയും മൊബൈല്‍ സേവനദാതാക്കള്‍ തമ്മില്‍ പരസ്പരം സംസാരിയ്ക്കാന്‍ +സാധ്യമാക്കുന്ന GSM സ്റ്റാന്റേര്‍ഡ് പോലെ തന്നെയാണ് XMPP. ഒരു മൊബൈല്‍ ഉപയോക്താവിന് താനുപയോഗിയ്ക്കുന്ന +സേവനദാതാവിന്റെ സേവനം തൃപ്തികരമല്ല എന്ന് തോന്നിയാല്‍ അവരുടെ നിലവിലുള്ള സമ്പര്‍ക്കങ്ങളുമായി സംസാരിയ്ക്കാനുള്ള ശേഷി +നഷ്ടപ്പെടാതെ തന്നെ മറ്റൊരു മൊബൈല്‍ സേവനദാതാവിലേക്ക് നമ്പര്‍ പോര്‍ട്ട് ചെയ്യാനുള്ള സൌകര്യം നിലവിലുണ്ട്. വാട്ട്സാപ്പിന്റെ +കാര്യമെടുത്താല്‍, അവരുടെ നിലവിലുള്ള വാട്ട്സാപ്പ് സമ്പര്‍ക്കങ്ങളുമായി സംസാരിയ്ക്കാന്‍ പറ്റുന്ന വേറൊരു സേവനദാതാവിലേക്ക് +മാറാനുള്ള സൗകര്യമില്ല. ഈ കുരുക്കുള്ളതിനാലാണ്‌ വാട്ട്സാപ്പില്‍ നിന്നും മാറുന്നത് പ്രായോഗികമല്ലാതാവുന്നത്. XMPP-യില്‍ +അവര്‍ക്കിഷ്ടപ്പെട്ട സേവനദാതാവിനെ തെരഞ്ഞെടുക്കാനും തൃപ്തികരമല്ലെങ്കില്‍ വേറൊന്നിലേക്ക് മാറാനും സാധിയ്ക്കും. + +## ശുപാർശകൾ + +സര്‍ക്കാറിനു് മുന്നില്‍ താഴെപ്പറയുന്ന ശുപാര്‍ശകള്‍ വയ്ക്കാന്‍ ‍ഞങ്ങളാഗ്രഹിക്കുന്നു. + +1. സംസ്ഥാന സര്‍ക്കാറിനു വേണ്ടി ഓണ്‍ലൈന്‍ പഠനത്തിനും (ഇ-ലേണിങ്) ആശയവിനിമയത്തിനുമുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ +ഉപയോഗിച്ചുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കൈറ്റിന് നിര്‍ദ്ദേശം നൽകുക. ഇതില്‍ സന്ദേശങ്ങളയക്കലും +ഫയലുകള്‍ കൈമാറ്റം ചെയ്യലും ഓണ്‍ലൈന്‍ പഠനവും ഉള്‍പ്പെടുത്താനാകും. + +2. ഈ സംവിധാനങ്ങള്‍ ഒരുക്കാനും അധ്യാപകര്‍ക്കു പരിശീലനം കൊടുക്കാനും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായ്മയുടെ കഴിവുകള്‍ +ഉപയോഗപ്പെടുത്താം. അധ്യാപകര്‍ക്കു പിന്തുണ നല്‍കുന്നതിനായി7 25-ലധികം ആളുകള്‍ ഇപ്പോള്‍ തന്നെ തയ്യാറായി മുന്നോട്ടു വന്നിട്ടുണ്ട് +[7](#fn-7). + +3. ഇപ്പോള്‍ വീഡിയോകള്‍ യൂട്യൂബിലും ഫേസ്‌ബുക്കിലും മാത്രമേ ലഭ്യമാക്കിയിട്ടുള്ളൂ. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമാക്കിയതും +ഉപയോക്താക്കള്‍ക്കു മെച്ചപ്പെട്ട സ്വകാര്യത ഉറപ്പുവരുത്തുന്നതുമായ പിയര്‍ട്യൂബ് കൂടി ഉപയോഗിയ്ക്കാന്‍ കൈറ്റ് ആലോചിക്കേണ്ടിയിരിക്കുന്നു. +കൈറ്റിന്റെ വെബ്സൈറ്റ് വഴിയുള്ള തത്സമയ പ്രക്ഷേപണത്തിനു വീഡിയോ കാണുന്നവര്‍ തമ്മില്‍ ബാന്‍ഡ്‌വിഡ്ത്ത് പങ്കുവെയ്ക്കുന്നതിലൂടെ8 +ചിലവ് കുറയും എന്നൊരു മെച്ചം കൂടി ഇതിനുണ്ട്[8](#fn-8). സ്വതന്ത്രമായി പങ്കുവെയ്ക്കാവുന്ന ക്രിയേറ്റീവ് കോമണ്‍സ് +അനുമതിയോടെ വീഡിയോ ഇറക്കുകയാണെങ്കില്‍ ഇന്ത്യയിലെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായ്മ പ്രവര്‍ത്തിപ്പിയ്ക്കുന്ന +https://videos.fsci.in എന്ന പിയര്‍ട്യൂബ് സേവനം വേണമെങ്കില്‍ ഉപയോഗപ്പെടുത്താവുന്നതാണു്. +4. ഫസ്റ്റ് ബെല്‍ പ്രോഗ്രാമില്‍ ക്ലാസെടുക്കുന്ന അധ്യാപകരും വിദ്യാലയങ്ങളിൽ പഠനപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന അധ്യാപകരും +ആശയവിനിമയത്തിനായി സ്വതന്ത്രമല്ലാത്ത സേവനങ്ങളാണ് ശുപാര്‍ശ ചെയ്യുന്നതെന്നു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ +വിദ്യാഭ്യാസത്തിന് ആവശ്യമുള്ളതാണ് ആ സേവനങ്ങള്‍ എന്ന ആശയക്കുഴപ്പം കുട്ടികളിലും രക്ഷിതാക്കളിലും സൃഷ്ടിക്കാന്‍ ഇതു +കാരണമായിട്ടുണ്ട്. ഈ ആശയക്കുഴപ്പം ഒഴിവാക്കണം. +5. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സോഫ്റ്റ്‌വെയറിനും അടിസ്ഥാന സൗകര്യങ്ങള്‍ക്കുമുള്ള മുന്നൊരുക്കം ചര്‍ച്ച ചെയ്യണം. ഇതു +അത്യാവശ്യഘട്ടങ്ങളില്‍ സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കും. അങ്ങനെയുള്ള +ചര്‍ച്ചകളിലൂടെ, ഉരുത്തിരിഞ്ഞു വരുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പരിഹാരങ്ങള്‍ക്ക് എല്ലാവരേയും ഉള്‍ക്കൊള്ളുന്ന +വിവരസാങ്കേതികവിദ്യയുടെ പ്രയോജനങ്ങള്‍ സ്വീകരിച്ചുകൊണ്ടുള്ള കാലത്തിനൊത്ത ഒരു വിദ്യാഭ്യാസ സംവിധാനം രൂപകല്പന ചെയ്യാൻ +കഴിയും. അത്തരം സംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കാനും പിന്തുണയ്ക്കാനും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായ്മകളെ ഉള്‍പ്പെടുത്താവുന്നതാണ്. + +## അനുബന്ധം + +1. https://education.kerala.gov.in/wp-content/uploads/2020/05/GO-Online-Class-First-Bell.pdf + +2. https://www.doolnews.com/online-learning-parents-and-teachers-need-attention-education-department-guidelines-454.html (we have a copy of the document referenced in this article) ഈ ലേഖനത്തില്‍ പറയുന്ന മാര്‍ഗരേഖയുെടെ പകര്‍പ്പ് ഞങ്ങളുടെ കയ്യിലുണ്ട്. + +3. https://www.fsf.org/facebook + +4. https://www.reuters.com/article/us-facebook-cambridge-analytica-factbox/factbox-who-is-cambridge-analytica-and-what-did-it-do-idUSKBN1GW07F + +5. https://www.f-droid.org/en/packages/im.quicksy.client/ + +6. https://switching.software/replace/whatsapp/ + +7. https://codema.in/d/LDwsanKx/open-letter-to-kerala-it-school-kite-director-on-forcing-teachers-students-and-parents-to-use-whatsapp/5 + +8. https://en.wikipedia.org/wiki/PeerTube -- cgit v1.2.3