summaryrefslogtreecommitdiffstats
path: root/md/news/proprietary-apps-in-schools.ml.md
diff options
context:
space:
mode:
authorAbraham Raji <avronr@tuta.io>2020-08-01 10:25:02 +0530
committerAbraham Raji <avronr@tuta.io>2020-08-01 10:25:02 +0530
commitc72d904a0723c179f772e05ac7743310031c4a8a (patch)
tree118b3ef94d293fe17e45b7c17ee64de953cd5960 /md/news/proprietary-apps-in-schools.ml.md
parent8533530c8c553df48bd5371b9073254ec41f5ee7 (diff)
Added a Malayalam Translation
- Open letter to KITE: On the use of proprietary apps and services for online classes in schools
Diffstat (limited to 'md/news/proprietary-apps-in-schools.ml.md')
-rw-r--r--md/news/proprietary-apps-in-schools.ml.md105
1 files changed, 105 insertions, 0 deletions
diff --git a/md/news/proprietary-apps-in-schools.ml.md b/md/news/proprietary-apps-in-schools.ml.md
new file mode 100644
index 0000000..5936ad6
--- /dev/null
+++ b/md/news/proprietary-apps-in-schools.ml.md
@@ -0,0 +1,105 @@
+<!-- pubdate: 20200711 -->
+
+# സ്കൂളുകളിലെ ഓണ്‍ലൈന്‍ ക്ലാസിനായി സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‍വെയറുകളും സേവനങ്ങളും ഉപയോഗിക്കുന്നത് സംബന്ധിച്ച്
+
+Original: https://fsf.org.in/news/proprietary-apps-in-schools/
+
+വിവർത്തനം ചെയ്തത്: പൈറെറ്റ് പ്രവീൻ, അനസ് പുന്നൊട്
+പുനരവലോകനം ചെയ്തത്: അരുൺ എം, ബീന പ്രദീപൻ
+
+<strong>To</strong><br />
+ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി<br />
+കേരള സര്‍ക്കാര്‍
+
+സാര്‍
+
+കേരള സര്‍ക്കാര്‍ സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ സ്വീകരിക്കുന്നതില്‍ എന്നും രാജ്യത്തിന് മാതൃകയാണ്. സ്കൂളുകളില്‍ സ്വതന്ത്ര സോഫ്റ്റ്‍വെയര്‍
+തെരഞ്ഞെടുത്തു കൊണ്ടാണ് ഇതിന് തുടക്കമിടുന്നത്. ഇക്കാര്യത്തിൽ കേരളത്തിലെ അധ്യാപക സമൂഹം കാണിച്ച നേതൃത്വവും എടുത്തു
+പറയേണ്ടതാണ്. .
+
+കോവിഡ്-19 മഹാമാരിയുടെ സാഹചര്യത്തില്‍ വിദ്യാഭ്യാസം ഓണ്‍ലൈന്‍ ആകുമ്പോള്‍,<sup>[1](#fn-1)</sup> ഞങ്ങള്‍ കാണുന്നത്
+സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‍വെയറുകള്‍ വിദ്യാഭ്യാസത്തിനായി പ്രചരിപ്പിക്കുന്നതാണ്. വിദ്യാഭ്യാസത്തിന് സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‍വെയര്‍ മാത്രം2
+ഉപയോഗിയ്ക്കാന്‍ കേരള സര്‍ക്കാർ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഓഫീസുകള്‍ ആവശ്യപ്പെടുന്നതായി ഔദ്യോഗിക രേഖകളിൽ നിന്ന്
+ഞങ്ങള്‍ മനസ്സിലാക്കുന്നു<sup>[2](#fn-2)</sup>. വാട്ട്സാപ്പ് പോലുള്ള സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറുകള്‍ പ്രചരിപ്പിയ്ക്കുന്നതിന് രണ്ട്‌
+പ്രശ്നങ്ങളുണ്ട്. ഇത് സര്‍ക്കാറിന്റെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നയത്തില്‍ നിന്നുള്ള പിറകോട്ട് പോക്കും ഒരു കുത്തക സ്ഥാപനത്തെ
+പ്രചരിപ്പിയ്ക്കുന്നതുമാണ്.
+
+## വാട്ട്സാപ്പെന്ന കെണി
+
+അധികമാളുകളും വാട്ട്സാപ്പിന്റെ കെണികളെ പറ്റി ബോധവാൻമാരല്ല. സൗജന്യ സേവനം നൽകുന്നതും എല്ലാവരാലും
+ഉപയോഗിക്കപ്പെടുന്നതുമായ ഒരു ആപ്പായിട്ടു മാത്രമെ വാട്ട്സാപ്പിനെ അവർ കാണുന്നുള്ളൂ. വാട്ട്സാപ്പ് ഉപയോഗിക്കുന്നതിലൂടെ അവർ
+ചെയ്യുന്ന വിട്ടുവീഴ്ചകളെക്കുറിച്ചുള്ള ധാരണക്കുറവാണ് ഇതിനു ഒരു കാരണം . വാട്ട്സാപ്പ് ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ അത്
+ശേഖരിക്കുകയും സംഭരിക്കുകയും, വിശകലനം നടത്തുകയും ചെയ്യുന്നു എന്ന കാര്യം അധികപേരും തിരിച്ചറിയാതെ പോകുന്നു. സ്വയം
+നിർണയാവകാശം ഇല്ലാത്ത കുട്ടികളെ ഈ സോഫ്റ്റ്‌വെയർ ഉപയോഗിപ്പിക്കുന്നതിലൂടെ, സൗജന്യ സാമ്പിൾ കൊടുക്കുന്ന ലഹരി
+മയക്കുമരുന്ന് കച്ചവടക്കാരനെപോലെ ഒരു വാണിജ്യ കുത്തകയ്ക്ക് ഭാവി ഉപഭോക്താക്കളെ സൃഷ്ടിച്ചു നൽകുന്ന പ്രവർത്തനമാണ് സർക്കാർ
+നടത്തുന്നത്. അധ്യാപന ഉള്ളടക്കം വാട്ട്സാപ്പിലൂടെ കൈമാറ്റം ചെയ്യുന്നത് അത് ഉപയോഗിക്കാതെ മറ്റു മാർഗ്ഗങ്ങൾക്കു മുൻഗണന നൽകുന്ന
+കുട്ടികളോടുള്ള വിവേചനമാണ്. ഫേസ്ബുക്കിന്റെ ഒരു അനുബന്ധ സോഫ്റ്റ്‌വെയറാണ് വാട്ട്സാപ്പ്‌,<sup>[3](#fn-3)</sup>
+ഫേസ്ബുക്കാകട്ടെ, ഉപയോക്താവിന്റെ സ്വകാര്യതയെ4 പൂർണ്ണമായും അവഗണിക്കുന്നതിലും അനാസ്ഥയിലും കുപ്രസിദ്ധി നേടിയതതുമാണ്
+<sup>[4](#fn-4)</sup>.
+
+## ബദലുകൾ ലഭ്യമാണ്
+
+സർക്കാരിന്റെ വിവരവിനിമയ ആവശ്യങ്ങൾക്കായി https://quicksy.im പോലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയർ
+പരിഗണിക്കേണ്ടതാണ്. ഇവ ഉപയോക്താവിന് വാട്ട്സാപ്പ് പോലെ തന്നെ തോന്നുന്നതും എന്നാൽ ഒരു കമ്പനിയുടെ മാത്രം
+നിയന്ത്രണത്തിലല്ലാത്തതുമാണ്. ക്വിക്സി ആപ്പ് ഇൻസ്റ്റാൾ ചെയ്യ്തതിനു ശേഷം ഫോൺ നമ്പർ നല്കി അതിലേക്ക് വരുന്ന OTP യിലൂടെ
+വെരിഫൈ ചെയ്യാവുന്നതാണ്. അപ്പോൾ ഫോണിലെ അഡ്രസ്സ് ബുക്കിലും5 ക്വിക്സി ഡയറക്ടറിയിലും ഉള്ള ഉപയോക്താക്കളെ അത്
+കണ്ടെത്തും<sup>[5](#fn-5)</sup>. ഒരു ക്വിക്സി ഉപയോക്താവിനു XMPP പ്രോട്ടോക്കോൾ ഉപയോഗിക്കുന്ന മറ്റ് എല്ലാ ആപ്പുകളും
+സേവനങ്ങളും ഉപയോഗിക്കുന്നവരുമായി ആശയവിനിമയം നടത്താൻ കഴിയുന്നതാണ്. സംസ്ഥാന സർക്കാറിനു ആയാസരഹിതമായി
+സ്വന്തം നിലയ്ക്കു സെർവർ സജ്ജീകരിച്ച് എല്ലാ കുട്ടികൾക്കും ഉപയോഗിക്കാനായി സൗകര്യമേർപ്പെടുത്താൻ കഴിയേണ്ടതാണ്. ക്വിക്സിക്കു
+പുറമേ ഗവൺമെന്റിനു പരിഗണിക്കാവുന്ന അനേകം സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ കൂടിയുണ്ട്6<sup>[6](#fn-6)</sup>.
+
+## മാനദണ്ഡങ്ങളും പരസ്പര പ്രവർത്തനക്ഷമതയും
+
+ഈമെയില്‍ സേവനങ്ങള്‍ക്കുപയോഗിയ്ക്കുന്ന SMTP പോലെയും മൊബൈല്‍ സേവനദാതാക്കള്‍ തമ്മില്‍ പരസ്പരം സംസാരിയ്ക്കാന്‍
+സാധ്യമാക്കുന്ന GSM സ്റ്റാന്റേര്‍ഡ് പോലെ തന്നെയാണ് XMPP. ഒരു മൊബൈല്‍ ഉപയോക്താവിന് താനുപയോഗിയ്ക്കുന്ന
+സേവനദാതാവിന്റെ സേവനം തൃപ്തികരമല്ല എന്ന് തോന്നിയാല്‍ അവരുടെ നിലവിലുള്ള സമ്പര്‍ക്കങ്ങളുമായി സംസാരിയ്ക്കാനുള്ള ശേഷി
+നഷ്ടപ്പെടാതെ തന്നെ മറ്റൊരു മൊബൈല്‍ സേവനദാതാവിലേക്ക് നമ്പര്‍ പോര്‍ട്ട് ചെയ്യാനുള്ള സൌകര്യം നിലവിലുണ്ട്. വാട്ട്സാപ്പിന്റെ
+കാര്യമെടുത്താല്‍, അവരുടെ നിലവിലുള്ള വാട്ട്സാപ്പ് സമ്പര്‍ക്കങ്ങളുമായി സംസാരിയ്ക്കാന്‍ പറ്റുന്ന വേറൊരു സേവനദാതാവിലേക്ക്
+മാറാനുള്ള സൗകര്യമില്ല. ഈ കുരുക്കുള്ളതിനാലാണ്‌ വാട്ട്സാപ്പില്‍ നിന്നും മാറുന്നത് പ്രായോഗികമല്ലാതാവുന്നത്. XMPP-യില്‍
+അവര്‍ക്കിഷ്ടപ്പെട്ട സേവനദാതാവിനെ തെരഞ്ഞെടുക്കാനും തൃപ്തികരമല്ലെങ്കില്‍ വേറൊന്നിലേക്ക് മാറാനും സാധിയ്ക്കും.
+
+## ശുപാർശകൾ
+
+സര്‍ക്കാറിനു് മുന്നില്‍ താഴെപ്പറയുന്ന ശുപാര്‍ശകള്‍ വയ്ക്കാന്‍ ‍ഞങ്ങളാഗ്രഹിക്കുന്നു.
+
+1. സംസ്ഥാന സര്‍ക്കാറിനു വേണ്ടി ഓണ്‍ലൈന്‍ പഠനത്തിനും (ഇ-ലേണിങ്) ആശയവിനിമയത്തിനുമുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
+ഉപയോഗിച്ചുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കൈറ്റിന് നിര്‍ദ്ദേശം നൽകുക. ഇതില്‍ സന്ദേശങ്ങളയക്കലും
+ഫയലുകള്‍ കൈമാറ്റം ചെയ്യലും ഓണ്‍ലൈന്‍ പഠനവും ഉള്‍പ്പെടുത്താനാകും.
+
+2. ഈ സംവിധാനങ്ങള്‍ ഒരുക്കാനും അധ്യാപകര്‍ക്കു പരിശീലനം കൊടുക്കാനും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായ്മയുടെ കഴിവുകള്‍
+ഉപയോഗപ്പെടുത്താം. അധ്യാപകര്‍ക്കു പിന്തുണ നല്‍കുന്നതിനായി7 25-ലധികം ആളുകള്‍ ഇപ്പോള്‍ തന്നെ തയ്യാറായി മുന്നോട്ടു വന്നിട്ടുണ്ട്
+<sup>[7](#fn-7)</sup>.
+
+3. ഇപ്പോള്‍ വീഡിയോകള്‍ യൂട്യൂബിലും ഫേസ്‌ബുക്കിലും മാത്രമേ ലഭ്യമാക്കിയിട്ടുള്ളൂ. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമാക്കിയതും
+ഉപയോക്താക്കള്‍ക്കു മെച്ചപ്പെട്ട സ്വകാര്യത ഉറപ്പുവരുത്തുന്നതുമായ പിയര്‍ട്യൂബ് കൂടി ഉപയോഗിയ്ക്കാന്‍ കൈറ്റ് ആലോചിക്കേണ്ടിയിരിക്കുന്നു.
+കൈറ്റിന്റെ വെബ്സൈറ്റ് വഴിയുള്ള തത്സമയ പ്രക്ഷേപണത്തിനു വീഡിയോ കാണുന്നവര്‍ തമ്മില്‍ ബാന്‍ഡ്‌വിഡ്ത്ത് പങ്കുവെയ്ക്കുന്നതിലൂടെ8
+ചിലവ് കുറയും എന്നൊരു മെച്ചം കൂടി ഇതിനുണ്ട്<sup>[8](#fn-8)</sup>. സ്വതന്ത്രമായി പങ്കുവെയ്ക്കാവുന്ന ക്രിയേറ്റീവ് കോമണ്‍സ്
+അനുമതിയോടെ വീഡിയോ ഇറക്കുകയാണെങ്കില്‍ ഇന്ത്യയിലെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായ്മ പ്രവര്‍ത്തിപ്പിയ്ക്കുന്ന
+https://videos.fsci.in എന്ന പിയര്‍ട്യൂബ് സേവനം വേണമെങ്കില്‍ ഉപയോഗപ്പെടുത്താവുന്നതാണു്.
+4. ഫസ്റ്റ് ബെല്‍ പ്രോഗ്രാമില്‍ ക്ലാസെടുക്കുന്ന അധ്യാപകരും വിദ്യാലയങ്ങളിൽ പഠനപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന അധ്യാപകരും
+ആശയവിനിമയത്തിനായി സ്വതന്ത്രമല്ലാത്ത സേവനങ്ങളാണ് ശുപാര്‍ശ ചെയ്യുന്നതെന്നു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ
+വിദ്യാഭ്യാസത്തിന് ആവശ്യമുള്ളതാണ് ആ സേവനങ്ങള്‍ എന്ന ആശയക്കുഴപ്പം കുട്ടികളിലും രക്ഷിതാക്കളിലും സൃഷ്ടിക്കാന്‍ ഇതു
+കാരണമായിട്ടുണ്ട്. ഈ ആശയക്കുഴപ്പം ഒഴിവാക്കണം.
+5. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സോഫ്റ്റ്‌വെയറിനും അടിസ്ഥാന സൗകര്യങ്ങള്‍ക്കുമുള്ള മുന്നൊരുക്കം ചര്‍ച്ച ചെയ്യണം. ഇതു
+അത്യാവശ്യഘട്ടങ്ങളില്‍ സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കും. അങ്ങനെയുള്ള
+ചര്‍ച്ചകളിലൂടെ, ഉരുത്തിരിഞ്ഞു വരുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പരിഹാരങ്ങള്‍ക്ക് എല്ലാവരേയും ഉള്‍ക്കൊള്ളുന്ന
+വിവരസാങ്കേതികവിദ്യയുടെ പ്രയോജനങ്ങള്‍ സ്വീകരിച്ചുകൊണ്ടുള്ള കാലത്തിനൊത്ത ഒരു വിദ്യാഭ്യാസ സംവിധാനം രൂപകല്പന ചെയ്യാൻ
+കഴിയും. അത്തരം സംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കാനും പിന്തുണയ്ക്കാനും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായ്മകളെ ഉള്‍പ്പെടുത്താവുന്നതാണ്.
+
+## അനുബന്ധം
+
+1. <span id="fn-1">https://education.kerala.gov.in/wp-content/uploads/2020/05/GO-Online-Class-First-Bell.pdf
+
+2. <span id="fn-2">https://www.doolnews.com/online-learning-parents-and-teachers-need-attention-education-department-guidelines-454.html (we have a copy of the document referenced in this article) ഈ ലേഖനത്തില്‍ പറയുന്ന മാര്‍ഗരേഖയുെടെ പകര്‍പ്പ് ഞങ്ങളുടെ കയ്യിലുണ്ട്.
+
+3. <span id="fn-3">https://www.fsf.org/facebook
+
+4. <span id="fn-4">https://www.reuters.com/article/us-facebook-cambridge-analytica-factbox/factbox-who-is-cambridge-analytica-and-what-did-it-do-idUSKBN1GW07F
+
+5. <span id="fn-5">https://www.f-droid.org/en/packages/im.quicksy.client/
+
+6. <span id="fn-6">https://switching.software/replace/whatsapp/
+
+7. <span id="fn-7">https://codema.in/d/LDwsanKx/open-letter-to-kerala-it-school-kite-director-on-forcing-teachers-students-and-parents-to-use-whatsapp/5
+
+8. <span id="fn-8">https://en.wikipedia.org/wiki/PeerTube